ഇനി വനിതകളും കെ.എസ്.ഇ.ബിയിൽ മസ്ദൂർ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ വനിതകൾക്കും മസ്ദൂറാകാം. എസ്.എസ്.എൽ.സിയും ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടുവർഷത്തെ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റുമുണ്ടാകണമെന്ന് മാത്രം.
ആശ്രിത നിയമനം ലഭിച്ച വനിതകൾ ഇലക്ട്രിസിറ്റി മസ്ദൂർ തസ്തികയിൽ ജോലിചെയ്യുന്നുണ്ടെങ്കിലും നേരിട്ടുള്ള നിയമനത്തിന് സ്ത്രീകളെ പരിഗണിച്ചിരുന്നില്ല.
കായിക ശേഷി ഏറെ ആവശ്യമുള്ള ജോലിയാണിത്. കുഴിയെടുത്ത് പോസ്റ്റിടുന്നതും പോസ്റ്റിൽ കയറുന്നതുമെല്ലാം ഇവരാണ്. സ്ത്രീകളെ നിയമിക്കുമ്പോൾ ഇത്തരം ജോലികൾ ചെയ്യേണ്ടിവരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച് ചട്ടങ്ങൾ തയ്യാറാക്കും. ആശ്രിത നിയമനം ലഭിച്ചവർ ഓഫീസ് അസിസ്റ്റന്റ് ജോലിയാണ് ചെയ്തുവരുന്നത്. യോഗ്യത സംബന്ധിച്ച് കോടതിയിൽ കേസ് ഉണ്ടായിരുന്നതിനാൽ പത്തുവർഷത്തിലധികമായി ഈ തസ്തികയിൽ നിയമനം നടന്നിരുന്നില്ല. 5000 ത്തിലധികം വർക്കർമാരുടെ തസ്തികകളാണ് ബോർഡിലുള്ളത്. പകുതിയിലധികം ഒഴിഞ്ഞുകിടക്കുകയാണ്.
ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂർ തസ്തികയുടെ പ്രമോഷൻ തസ്തികയാണ് ലൈൻമാൻ തസ്തിക. അതിനാൽ അതിന്റെ അടിസ്ഥാന യോഗ്യത മസ്ദൂറിന്
കേന്ദ്രനിയമത്തിൽ നിർബന്ധമാക്കി. കേരളത്തിൽ പത്താം ക്ളാസ് പാസാകാത്തെവരെയാണ് മസ്ദൂറിന് പരിഗണിച്ചിരുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പത്താം ക്ളാസ് പാസായവരെയാണ് ഇനി കെ.എസ്.ഇ.ബി പരിഗണിക്കുന്നത്.
ശാരീരിക യോഗ്യത
കുറഞ്ഞ ഉയരം പുരുഷന്മാർക്ക് 157.48 സെന്റിമീറ്റർ സ്ത്രീകൾക്ക് 144.78 സെന്റിമീറ്റർ പുറംജോലികൾ ചെയ്യാനുള്ള ശാരീരികക്ഷമത