തമിഴ്നാട് വെറ്ററിനറി സർവകലാശാലയിൽ മാസ്റ്റേഴ്സ്

Wednesday 26 November 2025 12:35 AM IST

തമിഴ്നാട് വെറ്ററിനിറി & അനിമൽ സയൻസ് സർവകലാശാലയിൽ (TANUVAS) മാസ്റ്റേഴ്സ് ബിരുദം,പി.ജി ഡിപ്ലോമ,പി.എച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.ചെന്നൈ,നാമക്കൽ,തിരുനൽവേലി,കൊടുവേളി,ഹൊസൂർ,ഒറത്തനാട് എന്നിവിടങ്ങളിലെ കാമ്പസുകളിലാണ് പ്രവേശനം.ഓരോ കാമ്പസുകളിലേയും പ്രോഗ്രാമുകൾ,സീറ്റ്,യോഗ്യത തുടങ്ങിയ വിശദ വിവരങ്ങൾ www.tanuvas.ac.inൽ ലഭ്യമാണ്.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 12.

2026 ജനുവരി 6ന് പ്രവേശന പരീക്ഷ നടക്കും. ജനുവരി ഏഴിന് ഫലം പ്രസിദ്ധീകരിക്കും.

* മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:- എം.വി.എസ്.സി, എം.ടെക്, എം.എസ്‌സി ബയോടെക്നോളജി, എം.എസ്‌സി ഡയറി സയൻസ്.

* പി.എച്ച്‌ഡി പ്രോഗ്രാമുകൾ:- വെറ്ററിനറി & അനിമൽ സയൻസ്, ഫുഡ് ടെക്നോളജി, ബയോടെക്നോളജി, ഡയറി ടെക്നോളജി.

* പി.ജി ഡിപ്ലോമ:- വെറ്ററിനറി ലബോറട്ടറി ഡയഗ്നോസിസ്, കമ്പാനിയൻ അനിമൽ പ്രാക്ടീസ്, സ്മോൾ അനിമൽ എമർജൻസി & ക്രിട്ടിക്കൽ കെയർ മെഡിസിൻ, ഫുഡ് ടോക്സിക്കോളജി & സേഫ്റ്റി മാനേജ്മെന്റ്, ഡയറി പ്രോസസിംഗ് & ക്വാളിറ്റി സിസ്റ്റം,മോളിക്യുലാർ ബയോടെക്നിക്സ്.