ഓർമിക്കാൻ
Wednesday 26 November 2025 12:35 AM IST
1. നീറ്റ് പി.ജി ഷെഡ്യൂൾ പുതുക്കി:- നീറ്റ് പി.ജി 2025 ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പുതുക്കി.ആദ്യ റൗണ്ട് അഡ്മിഷൻ നടപടികൾ ഡിസംബർ ഒന്നിന് അവസാനിക്കും.രണ്ടാം റൗണ്ട് കൗൺസിലിംഗ് ഡിസംബർ 5 മുതൽ 21 വരേയും മൂന്നാം റൗണ്ട് ഡിസംബർ 26 മുതൽ 2026 ജനുവരി 11 വരേയും സ്ട്രേ വേക്കൻസി ജനുവരി 15 മുതൽ 31 വരേയും നടക്കും.വെബ്സൈറ്റ്: mcc.nic.in.
സ്റ്റേറ്റ് കൗൺസിലിംഗ് തീയതിയും പുതുക്കിയിട്ടുണ്ട്.
2. ഐ.ബി.പി.എസ് ക്ലർക്ക് അഡ്മിറ്റ് കാർഡ്:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ നടത്തുന്ന ക്ലർക്ക് 2025 മെയിൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.പരീക്ഷ നവംബർ 29,ഡിസംബർ 2 തീയതികളിൽ നടക്കും.വെബ്സൈറ്റ്: ibps.in