എം.ജി സർവകലാശാല വാർത്തകൾ

Wednesday 26 November 2025 12:36 AM IST

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ സപ്ലിമെന്ററി,2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്,2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി ഒമ്പതിന് നടക്കും. അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ സപ്ലിമെന്ററി,2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാംമേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി അഞ്ചുമുതൽ നടക്കും. മൂന്നാം സെമസ്റ്റർ എം.ബി.എ (2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി എട്ടുമുതൽ നടക്കും.