തെക്കൻ ജില്ലകളിൽ ഇന്ന് മഴ
Wednesday 26 November 2025 1:36 AM IST
തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്ന് പരക്കെ മഴ കിട്ടും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. മത്സ്യത്തൊഴിലാളികൾ കടലിൽപോകരുത്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. വരുന്ന നാലു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു