ഇനിയും ക്യാമറയില്ല? സ്കൂൾ വാഹനങ്ങൾ എം.വി.ഡി പിടിക്കും

Wednesday 26 November 2025 12:37 AM IST

തിരുവനന്തപുരം: നിരീക്ഷണ ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂൾ ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.സ്‌കൂൾ വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപെടുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.2025 ഏപ്രിൽ മുതൽ ക്യാമറ നിർബന്ധമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും സ്‌കൂൾ മാനേജ്‌മെന്റുകളുടെ അഭ്യർത്ഥനപ്രകാരം മേയ് വരെ ഇളവ് നൽകി.എന്നിട്ടും ഭൂരിഭാഗം വാഹനങ്ങളിലും ക്യാമറ ഘടിപ്പിച്ചില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.എട്ടുസീറ്റിന് മേലുള്ള വാഹനങ്ങൾക്ക് മുന്നിലും പിന്നിലും ഉള്ളിലുമാണ് ക്യാമറ വേണ്ടത്.പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താൻ മന്ത്രി കെ.ബി.ഗണേശ്‌കുമാർ നിർദ്ദേശം നൽകി.ക്യാമറ ഘടിപ്പിച്ചശേഷം മാത്രമേ പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടു നൽകുകയുള്ളൂ.