കേരള സർവകലാശാല

Wednesday 26 November 2025 12:38 AM IST

പരീക്ഷ മാറ്റി

അരുവിക്കര ജി.കരുണാകരൻ മെമ്മോറിയൽ കോഓപ്പറേ​റ്റീവ് കോളേജിൽ 26 ന് നടത്താനിരുന്ന നാലാം സെമസ്​റ്റർ എം.ബി.എ വൈവ പരീക്ഷ 28ലേക്ക് മാ​റ്റി.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഒന്ന്,രണ്ട് സെമസ്​റ്റർ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ എം.എ/എം.എസ്‌.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ബി.ആർക്ക് കമ്പൈൻഡ് ഒന്ന്,രണ്ട് മുതൽ പത്ത് വരെയുള്ള സെമസ്​റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഏഴാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ 28 ന് കൊല്ലം ടി.കെ.എം. കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

എട്ടാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.