ഗുരുരത്നം പുരസ്‌കാരം

Wednesday 26 November 2025 12:41 AM IST

തിരുവനന്തപുരം: എം.ജി.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഏർപ്പെടുത്തിയ മൂന്നാമത് ഗുരുരത്ന പുരസ്കാരം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ.ബി.എസ്.മനോജ്, കൊട്ടാരക്കര വെണ്ടാർ ശ്രീ വിദ്യാധിരാജ എച്ച്.എസ്.എസിലെ സീനിയർ കോമേഴ്സ് അദ്ധ്യാപകൻ പി.എ.സജിമോൻ എന്നിവർക്ക് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്.