ശിവഗിരി തീർത്ഥാടനം: അന്നദാന പന്തൽ കാൽനാട്ടുകർമ്മം ഇന്ന്
Wednesday 26 November 2025 12:43 AM IST
ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഭാഗമായുള്ള അന്നദാന പന്തലിന്റെ കാൽനാട്ടുകർമ്മം ഇന്ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാമി നിർവ്വഹിക്കും . ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ , മറ്റു സന്യാസി ശ്രേഷ്ഠർ, വിവിധ കമ്മറ്റി ഭാരവാഹികൾ, അന്തേവാസികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ സംഘടനാ പ്രവർത്തകരും ഗുരു ഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു.