ജെൻ z 'കല'ക്കി

Wednesday 26 November 2025 12:44 AM IST
ഹയർസെക്കൻഡറി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുന്ന ക്രസന്റ് എച്ച്.എസ് വാണിമേൽ ടീം

കൊയിലാണ്ടി: കൗമാരകലയുടെ ചിറകടിപ്പെരുക്കത്തിൽ കൊയിലാണ്ടി. തിരുവാതിരക്കളിയും ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാമായി പിഷാരികാവ് ഉത്സവം പോലെ മനം നിറഞ്ഞ് ജനാവലി. 64-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് കലാസ്വാദകരുടെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ സ്റ്റേജ് മത്സരങ്ങൾ ആവേശഭരിതമായി. വിരലുകളില്ലാത്ത കൈകളാൽ ഡ്രംസിൽ പെരുക്കങ്ങൾ തീർത്ത മാസ്റ്റർ ആദികേശ് പി ആണ് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 2023ലെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് കൂടെയാണ്. തന്റെ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് കലാവേദിയിലേക്ക് എത്തിയ ആദികേശ് ഉദ്ഘാടനം ചടങ്ങിൽ ഡ്രംസ് വായിച്ച് സദസിനെ ത്രസിപ്പിച്ചു. പിന്നണി ഗായകനായ വി.ടി. മുരളി വിശിഷ്ടാതിഥിയായി. കലോത്സവങ്ങൾ മത്സരങ്ങളിലേക്ക് മാറുമ്പോൾ സാംസ്‌കാരിക അടിത്തറ നഷ്ടമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അപർണ. വി.ആർ, ഗാനരചയിതാവ് രമേശ് കാവിൽ, ആർ. ശരത്, ജയദാസ്.കെ, യു.കെ അബ്ദുൾ നാസർ, കെ.കെ സുബൈർ, സജിനി.എൻ.പി, അബ്ദുൽ ഹക്കീം, മുഹമ്മദ് ബഷീർ ടി.പി, ബിജേഷ് ഉപ്പാലക്കൽ, മഞ്ജു എം.കെ, പ്രമോദ് കെ.വി, ഹസീസ്.പി, സുനിൽ.വി.കെ, മൃദുല.കെ.വി, കുഞ്ഞുമൊയ്തീൻ.എം.ടി, മുഹമ്മദ് ലുക്മാൻ, അബ്ദുൾ അസീസ്.എൻ, എ.സജീവ് കുമാർ, അനുവിന്ദ് കൃഷ്ണ ബി.കെ, അസീസ് ടി, സി.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. നഗരത്തിലെ 22 വേദികളിലായി 319 മത്സര ഇനങ്ങളാണുള്ളത്.

കലോത്സവത്തിന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ കൊടിയേറി. ഡി.ഡി.ഇ അസീസ്.ടി പതാകയുയർത്തി. റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ അപർണ വി.ആർ, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പിൾ യു.കെ അബ്ദുൽ നാസർ, ഡി.പി.സി കൊയിലാണ്ടി പ്രിൻസിപ്പിൾ പ്രദീപ് കുമാർ എൻ.വി, റിസപ്ഷൻ കമ്മിറ്റി കൺവീണർ സി.കെ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ഉച്ചഭാഷിണി 10 മണിവരെ മാത്രം

തിരഞ്ഞെടുപ്പ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കലോത്സവവേദിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള സമയം രാവിലെ ഒമ്പത് മുതൽ രാത്രി 10 മണിവരെയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഷെഡ്യൂൾ ചെയ്ത സമയത്ത് തന്നെ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നും മത്സരാർത്ഥികൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ അയോഗ്യരാക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം അറിയിച്ചു.

ബ​ഹ​ളം, ​പ്ര​തി​ഷേ​ധം​:​ ​ഭ​ര​ത​നാ​ട്യംമു​ട​ങ്ങി​യ​ത് ​ഒ​ന്ന​ര​ ​മ​ണി​ക്കൂർ

കൊ​യി​ലാ​ണ്ടി​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ഭ​ര​ത​നാ​ട്യം​ ​വേ​ദി​യി​ൽ​ ​ബ​ഹ​ളം​ ​മൂ​ലം​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റോ​ളം​ ​മു​ട​ങ്ങി.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​പ​ക്ഷ​പാ​തി​ത്വം​ ​ആ​രോ​പി​ച്ചാ​ണ് ​വി​വാ​ദ​മു​ണ്ടാ​യ​ത്.​ ​വി​ധി​ ​ക​ർ​ത്താ​ക്ക​ളു​ടെ​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്നും​ ​ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗം​ ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​വി​ധി​ ​ക​ർ​ത്താ​ക്ക​ളി​ലൊ​രാ​ളെ​ ​മാ​റ്റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ര​ക്ഷി​താ​ക്ക​ൾ​ ​രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.​ ​പെ​ട്ടെ​ന്ന് ​വി​ധി​ ​ക​ർ​ത്താ​ക്ക​ളെ​ ​മാ​റ്റു​ന്ന​ത് ​അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന​റി​യി​ക്കു​ക​യും​ ​പൊ​ലീ​സ് ​ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു.​ ​ആ​രോ​പ​ണ​ ​വി​ധേ​യ​രാ​യ​ ​വി​ധി​ ​ക​ർ​ത്താ​ക്ക​ളെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​ര​ക്ഷി​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നാ​മ​ങ്ക​ത്തി​ൽ​ ​അ​ദ്വൈ​തി​ന് ​സ്വ​പ്‌​ന​സാ​ക്ഷാ​ത്ക്കാ​രം

മൂ​ന്നാ​മ​ങ്ക​ത്തി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ദ്വൈ​ത് ​ക​ണ്ട​ ​സ്വ​പ്‌​ന​ത്തി​ന് ​സാ​ക്ഷാ​ത്ക്കാ​രം.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​നാ​ടോ​ടി​ ​നൃ​ത്ത​ത്തി​ലാ​ണ് ​കോ​ഴി​ക്കോ​ട് ​സെ​ൻ്റ് ​ജോ​സ​ഫ് ​ബോ​യ്സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ലെ​ ​പ്ല​സ്‌​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ദ്വൈ​ത് ​സം​സ്ഥാ​ന​ത്തേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​ച​മ​യ​വും​ ​ആ​ട​യാ​ഭ​ര​ണ​ങ്ങ​ളു​മാ​യി​ ​പ​രി​പാ​ടി​യു​ടെ​ ​ചെ​ല​വ് ​കു​ടും​ബ​ത്തി​ന് ​താ​ങ്ങാ​വു​ന്ന​തി​ന് ​അ​പ്പു​റ​മാ​യി​രു​ന്നെ​ങ്കി​ലും​ ​പ​രി​ശീ​ല​ക​ൻ​ ​ഹ​രീ​ഷ് ​മാ​ഷി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ലോ​ത്സ​വ​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.​ ​സ​ഹോ​ദ​രി​ ​ആ​ര​തി​യു​ടെ​ ​നൃ​ത്തം​ ​ക​ണ്ടാ​ണ് ​അ​ദ്വൈ​തി​ന് ​നാ​ടോ​ടി​നൃ​ത്തം​ ​പ​ഠി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​തു​ട​ങ്ങി​യ​ത്.​ ​ആ​ദ്യ​ ​ത​വ​ണ​ ​ചേ​ച്ചി​യും​ ​സു​ഹൃ​ത്തും​ ​ചേ​ർ​ന്ന് ​നാ​ടോ​ടി​ ​നൃ​ത്തം​ ​പ​ഠി​പ്പി​ച്ച് ​അ​ഞ്ചാം​ ​ക്ലാ​സു​കാ​ര​ൻ​ ​അ​ദ്വൈ​തി​നെ​ ​സ്‌​റ്റേ​ജി​ൽ​ ​ക​യ​റ്റി.​ ​അ​ന്ന് ​നി​രാ​ശ​യാ​യി​രു​ന്നെ​ങ്കി​ലും​ ​ഒ​ൻ​പ​താം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​വീ​ണ്ടും​ ​സ്കൂ​ൾ​ത​ല​ത്തി​ൽ​ ​മാ​റ്റു​ര​ച്ചു.​ ​ഇ​ത്ത​വ​ണ​ ​അ​ദ്വൈ​ത് ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​ ​നാ​ലു​മാ​സ​ത്തെ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​ ​ഹ​രീ​ഷ് ​മാ​സ്റ്റ​ർ​ ​അ​ര​ങ്ങി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​മാ​ങ്കാ​വ് ​ശ്രീ​ച​ക്രം​ ​വീ​ട്ടി​ൽ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യ​ ​ശി​വ​ശ​ങ്ക​ര​ൻ്റെ​യും​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ര​മ​ണി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​നാ​ടോ​ടി​നൃ​ത്ത​ത്തി​നൊ​പ്പം​ ​ചെ​ണ്ട,​ ​താ​യ​മ്പ​ക​ ​മ​ത്സ​ര​ത്തി​ലും​ ​അ​ദ്വൈ​ത് ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​ ​'​കു​രി​ശ്'

കൊ​​​യി​​​ലാ​​​ണ്ടി​​​:​​​ ​​​ഒ​​​ന്നി​​​നോ​​​ടൊ​​​ന്ന് ​​​മി​​​ക​​​വു​​​പു​​​ല​​​‌​​​ർ​​​ത്തി​​​ ​​​ഹ​​​യ​​​ർ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​നാ​​​ട​​​ക​​​ങ്ങ​​​ൾ.​​​ ​​​ആ​​​രം​​​ഭ​​​ത്തി​​​ൽ​​​ ​​​ക​​​ല്ലു​​​ക​​​ടി​​​യാ​​​യി​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​സ്റ്റേ​​​ജി​​​ൽ​​​ ​​​നി​​​ന്ന് ​​​ശ​​​ബ്ദ​​​മു​​​യ​​​ർ​​​ന്ന് ​​​നാ​​​ട​​​കം​​​ ​​​ത​​​ട​​​സ​​​പ്പെ​​​ട്ട​​​ങ്കി​​​ലും​​​ ​​​വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ ​​​ഇ​​​ട​​​പെ​​​ട്ട് ​​​പ്ര​​​ശ്നം​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ക​​​ർ​​​ട്ട​​​ൻ​​​ ​​​താ​​​ഴ്ത്തി​​​യ​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ​​​മ​​​ത്സ​​​രം​​​ ​​​പു​​​ന​​​രാം​​​ഭി​​​ച്ച​​​ത്.​​​ ​​​പ​​​തി​​​ന​​​ഞ്ച് ​​​നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് ​​​മ​​​ത്സ​​​ര​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്.​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ ​​​നാ​​​ട​​​ക​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​ത​​​ന്നെ​​​ ​​​പ്ര​​​മേ​​​യ​​​ത്തി​​​ലും​​​ ​​​അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ലും​​​ ​​​പ്രേ​​​ക്ഷ​​​ക​​​ ​​​പ്രീ​​​തി​​​യും​​​ ​​​ക​​​യ്യ​​​ടി​​​യും​​​ ​​​നേ​​​ടി.​​​ ​​​മി​​​ക്ക​​​ ​​​നാ​​​ട​​​ക​​​ങ്ങ​​​ളും​​​ ​​​പു​​​തി​​​യ​​​ ​​​കാ​​​ലം​​​ ​​​നേ​​​രി​​​ടു​​​ന്ന​​​ ​​​തീ​​​ഷ്ണ​​​മാ​​​യ​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ​​​കൈ​​​കാ​​​ര്യം​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​മ​​​റ്റൊ​​​രു​​​ ​​​പ്ര​​​ത്യേ​​​ക​​​ത​​​ ​​​അ​​​ഭി​​​നേ​​​താ​​​ക്ക​​​ളി​​​ൽ​​​ ​​​ഭൂ​​​രി​​​ഭാ​​​ഗ​​​വും​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​യി​​​രു​​​ന്നു​​​ ​​​എ​​​ന്ന​​​താ​​​ണ്.

കോ​ക്ക​ല്ലൂ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യു​ടെ​ ​കു​രി​ശാ​ണ് ​സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് ​അ​ർ​ഹ​ത​ ​നേ​ടി​യ​ത്.​ ​മ​നോ​ജ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നാ​ട​ക​ത്തി​ലെ​ ​ഏ​ലി​യ​മ്മ​യെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ജെ.​എ​സ്.​ ​വൈ​ഷ്ണ​വി​ ​മി​ക​ച്ച​ ​ന​ടി​യാ​യി.​ ​ജി​നോ​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മേ​മു​ണ്ട​ ​ഹ​യ​ർ​ ​സെ​ക്ക​ൻ്റ​റി​യു​ടെ​ ​പേ​രി​ല്ലാ​ത്ത​ ​നാ​ട​ക​വും​ ​ശ്ര​ദ്ധ​നേ​ടി.​ ​നാ​ട​ക​ത്തി​ൽ​ ​തെ​യ്യ​ക്കാ​ര​നാ​യി​ ​വേ​ഷ​മി​ട്ട​ ​വി.​എ​സ്.​ ​വി​ജ​യ് ​മി​ക​ച്ച​ ​ന​ട​നാ​യി.

വേ​​​ദി​​​യി​​​ൽ​​​ ​​​ നാലു ​​​പേർ ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യി​​​ കൊ​​​യി​​​ല​​​ണ്ടി​​​:​​​ ​​​ഹ​​​യ​​​ർ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​വി​​​ഭാ​​​ഗം​​​ ​​​നാ​​​ട​​​ക​​​ ​​​മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ൽ​​​ ​​​നാ​​​ല് ​​​അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ​​​ ​​​ബോ​​​ധ​​​ര​​​ഹി​​​ത​​​രാ​​​യി.​​​ ​​​മൂ​​​ന്ന് ​​​പേ​​​രെ​​​ ​​​ആം​​​ബു​​​ല​​​ൻ​​​സി​​​ൽ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ ​​​എ​​​ത്തി​​​ച്ച് ​​​ചി​​​കി​​​ത്സ​​​ ​​​ന​​​ൽ​​​കി.​​​ ​​​നാ​​​ട​​​കം​​​ ​​​അ​​​വ​​​സാ​​​നി​​​ച്ച​​​ ​​​ശേ​​​ഷ​​​മാ​​​ണ് ​​​ബോ​​​ധ​​​ര​​​ഹി​​​ത​​​രാ​​​യ​​​ത്.

സി​റ്റി ത​ന്നെ​ ​മു​ന്നിൽ

കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സ്കൂ​ള്‍​ ​ക​ലോ​ത്സ​വ​ത്തി​ല്‍​ 288​ ​പോ​യി​ന്റ് ​നേ​ടി​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഉ​പ​ജി​ല്ല​ ​മു​ന്നേ​റ്റം​ ​തു​ട​ങ്ങി.​ 270​ ​പോ​യി​ന്റ് ​നേ​ടി​ ​ബാ​ലു​ശ്ശേ​രി​ ​ഉ​പ​ജി​ല്ല​ ​ര​ണ്ടാ​മ​തും​ 268​ ​പോ​യി​ൻ്റോ​ടെ​ ​തോ​ട​ന്നൂ​ര്‍​ ​ഉ​പ​ജി​ല്ല​ ​മൂ​ന്നാ​മ​താ​തെ​ത്തി.​ ​അ​തി​ഥേ​യ​രാ​യ​ ​കൊ​യി​ലാ​ണ്ടി​ ​ഉ​പ​ജി​ല്ല​യ്ക്ക് 259​ ​പോ​യി​ന്റും​ ​വ​ട​ക​ര​ ​ഉ​പ​ജി​ല്ല​യ്ക്ക് 257​ ​പോ​യി​ന്റു​മാ​ണ്.​ ​(​രാ​ത്രി​ 7​ ​മ​ണി​ ​വ​രെ​ ​വ​ന്ന​ ​ഫ​ല​ങ്ങ​ളി​ൽ​ ​ല​ഭി​ച്ച​ത്).സ്കൂ​ള്‍​ ​ത​ല​ത്തി​ല്‍​ ​മേ​ന്മു​ണ്ട​ ​എ​ച്ച്.​എ​സ്.​എ​സാ​ണ് 104​ ​പോ​യി​ന്റു​മാ​യി​ ​മു​ന്നി​ട്ട് ​നി​ല്‍​ക്കു​ന്ന​ത്.​ 88​ ​പോ​യി​ന്റു​മാ​യി കോ​ഴി​ക്കോ​ട് ​സി​ല്‍​വ​ര്‍​ ​ഹി​ല്‍​സ് ​എ​ച്ച്.​എ​സ്.​എ​സും​ 80​ ​പോ​യി​ന്റു​മാ​യി​ ​ചി​ങ്ങ​പു​ര​വും​ ​തൊ​ട്ടു​ ​പി​ന്നി​ലു​ണ്ട്.

മോ​ണോ​ ​ആ​ക്ടി​ൽ​ ​അ​ഫ്‌​ല​ഖ് ​അ​മ​ന് ​തി​ള​ക്കം ​ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​വീ​ണ്ടും​ ​ഒ​ന്നാം​ ​സ്ഥാ​നം

കൊ​യി​ലാ​ണ്ടി​:​ ​ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗം​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​മോ​ണോ​ ​ആ​ക്ട് ​മ​ത്സ​ര​ത്തി​ൽ​ ​അ​ഫ്‌​ല​ഖ് ​അ​മ​ൻ​ ​വീ​ണ്ടും​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി.​ ​വേ​ളം​ ​ഹൈ​സ്കൂ​ളി​ലെ​ ​ഒ​മ്പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ഥി​യാ​യ​ ​അ​ഫ്‌​ല​ഖ്,​ ​എ​ ​ഗ്രേ​ഡോ​ടെ​യാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​ജി​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​വി​ജ​യി​യാ​യ​ത്.​ 2024​ ​ലും​ ​ജി​ല്ല​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​എ​ ​ഗ്രേ​ഡും​ ​നേ​ടി​യി​രു​ന്നു.​ ​​​ബി.​ടി.​ ​മോ​ഹ​ന​ൻ്റെ​ ​"​മാ​ട​ൻ​ ​മോ​ക്ഷം​"​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ ​ഏ​കാ​ഭി​ന​യ​മാ​ണ് ​അ​ഫ്‌​ല​ഖ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​മോ​ണോ​ ​ആ​ക്ടി​ൽ​ ​അ​ഫ്‌​ല​ഖി​ൻ്റെ​ ​പ​രി​ശീ​ല​ക​ൻ​ ​സ​ത്യ​ൻ​ ​മു​ദ്ര​യാ​ണ്.​ ​​​വേ​ളം​ ​ശാ​ന്തി​ ​ന​ഗ​ർ​ ​സ്വ​ദേ​ശി​യും​ ​ക​ക്കോ​വ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​ആ​ർ.​പി.​ ​ന​ദീ​റി​ന്റെ​യും​ ​ചേ​രാ​പു​രം​ ​യു.​പി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ഷൈ​ബി​ന​യു​ടെ​യും​ ​മ​ക​നാ​ണ് ​അ​ഫ്‌​ല​ഖ് ​അ​മ​ൻ.​ ​അ​ഫ്റി​ൻ​ ​സ​ഹോ​ദ​രി​യാ​ണ്. നി​ല​വാ​രം​ ​പു​ല​ർ​ത്തി​യ​ ​ഹൈ​സ്കൂ​ൾ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗം​ ​മോ​ണോ​ ​ആ​ക്ടി​ൽ​ 13​ ​പേ​ർ​ ​പ​ങ്കെ​ടു​ത്തു​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​എ​ ​ഗ്രേ​ഡ് ​ല​ഭി​ച്ചു.