ഒന്നിലധികം ലോണുകള്‍ അടച്ച് ബുദ്ധിമുട്ടേണ്ട; ഇഎംഐ 'തലവേദന' ഒഴിവാക്കാന്‍ പവര്‍ കണ്‍സോള്‍
കൊച്ചി: വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളെ സംയോജിപ്പിച്ച് 'ഒരു ലോണ്‍ ഒറ്റ ഇ.എം.ഐ' എന്ന ആശയത്തോടെ എസ്.ഐ.ബി പവര്‍ കണ്‍സോളെന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ, കണ്‍സ്യൂമര്‍ വായ്പകള്‍ സംയോജിപ്പിക്കാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നത്.
ഉദ്യോഗസ്ഥരെയും പ്രൊഫഷനലുകളെയും ലക്ഷ്യമിടുന്ന 'എസ്.ഐ.ബി പവര്‍ കണ്‍സോള്‍' 30 മുതല്‍ 55 വയസ്സ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. വ്യക്തിഗത ആവശ്യമനുസരിച്ച് 10 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെയുള്ള പ്രോപ്പര്‍ട്ടി വായ്പകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വീട് അല്ലെങ്കില്‍ വാണിജ്യ കെട്ടിടത്തിന്റെ വിലയുടെ 75 ശതമാനം തുക 15 വര്‍ഷം വരെയുള്ള തിരിച്ചടവ് കാലാവധിയില്‍ ലഭ്യമാണ്. നിലവിലെ ഹോം ലോണുകള്‍ 'എസ്‌ഐബി പവര്‍ കണ്‍സോള്‍' സ്‌കീമിലേക്ക് മാറ്റുമ്പോള്‍ 30 വര്‍ഷം വരെ കാലാവധി ലഭ്യമാണ്. ഉപഭോക്താവിന്റെ തിരിച്ചടവ് രേഖകള്‍ അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുന്നത്. പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കി.