ഡോ.ജെ.രാജ്മോഹൻ പിള്ളയ്ക്ക് രബീന്ദ്രരത്ന പുരസ്കാരം

Wednesday 26 November 2025 1:00 AM IST

തിരുവനന്തപുരം: ബംഗളൂരൂ ആസ്ഥാനമായുള്ള വെയിൽ ഫൗണ്ടേഷന്റെ രബീന്ദ്രരത്ന പുരസ്കാരം മലയാളി വ്യവസായി ഡോ.ജെ.രാജ്മോഹൻ പിള്ളയ്ക്ക് നൽകും. ബിസിനസ് മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഡിസംബറിൽ ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കൊല്ലം സ്വദേശിയായ രാജ്മോഹൻ പിള്ള, കശുഅണ്ടി കയറ്റുമതി വ്യവസായമായ ബീറ്റ ഗ്രൂപ്പ് ചെയർമാനും ബിസ്കറ്റ് വ്യവസായി രാജൻ പിള്ളയുടെ സഹോദരനുമാണ്. ഭാര്യ: വിനീത രാജ്മോഹൻ. മക്കൾ: രാജ് കൃഷ്ണൻ, രാജ് നാരായൺ.