അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ തൊട്ടടുത്ത് ഒന്നല്ല രണ്ട് വന്യജീവികൾ, ഭയന്നുവിറച്ച് നാട്ടുകാർ

Wednesday 26 November 2025 12:02 AM IST

​​​​പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകൾ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ എത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ്പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളിൽ കാട്ടാനകൾ എത്തുന്നത്. പകൽ സമയം തേയിലത്തോട്ടത്തിൽ നിൽക്കുന്ന കാട്ടാനയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനത്തുടർന്ന് ആനകളെ കാട്ടിലേക്ക് തുരുത്തി. കാട്ടാനയെ കണ്ടതിന് സമീപത്തായി തിങ്കളാഴ്ച കരടിയെ യും കണ്ടതായി പറയുന്നു.

പ്രദേശത്തെ വന്യമൃഗ ശല്യം വർദ്ധിച്ചിരിക്കയാണ്. ഏതു സമയവും വന്യമൃഗ ശല്യം ഭീക്ഷണി ഉയർത്തിയിരിക്കയാണ്. കാട്ടാന, കാട്ടുപോത്ത്, കരടി, പുലി, കടുവ, തുടങ്ങിയ മൃഗങ്ങളൊക്കെ തന്നെ പെരിയാർ കടുവാസംഘത്തിൽനിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. തേയില,ഏലത്തോട്ടങ്ങളിലെ തൊഴിലാളികൾ ഭീതിയിലാണ് ജോലി ചെയ്യുന്നത്.