മാനവ് കൃഷ്ണയ്ക്ക്  സെഞ്ച്വറി

Wednesday 26 November 2025 12:02 AM IST

വയനാട്: അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ ക്യാപ്ടൻ മാനവ് കൃഷ്ണയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ സൗരാഷ്ട്രയ്ക്ക് എതിരെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കി കേരളം. ആദ്യ ഇന്നിംഗ്സിൽ 110 റൺസിന് ആൾഔട്ടായ കേരളത്തിനെതിരെ സൗരാഷ്ട്ര 382 റൺസാണ് നേടിയത്. കേരളം രണ്ടാം ഇന്നിംഗ്സിൽ 352 റൺസ് നേടി. ഒരു ഘട്ടത്തിൽ ഏഴിന് 167 റൺസെന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽക്കണ്ട കേരളത്തെ ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ മാനവ് കൃഷ്ണയാണ്. 233 പന്തുകളിൽ 26 ബൗണ്ടറികളും നാല് സിക്സുകളും അടക്കം 189 റൺസാണ് മാനവ് അടിച്ചുകൂട്ടിയത്. മാധവ് കൃഷ്ണ 56 റൺസ് നേടി.81 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിവസം കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് എട്ട് റൺസെന്ന നിലയിലാണ്.