വനിതാക്രിക്കറ്റിൽ വീണ്ടും വിജയം

Wednesday 26 November 2025 12:06 AM IST

വിജയവാഡ: ദേശീയ അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ജാർഖണ്ഡിനെ നാല് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 17 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഝാർഖണ്ഡിന്റെ മൂന്ന് മുൻനിര ബാറ്റർമാരെ പുറത്താക്കി സൂര്യ സുകുമാറാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. തുടക്കത്തിൽ തന്നെ കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. ശീതൾ വി.ജെ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ കേരളത്തിനായി പൊരുതിയ ക്യാപ്ടൻ നജ്ലയുടെയും(24) ഇസബെല്ലിന്റെയും (19) ഇന്നിംഗ്സുകൾ വിജയത്തിലേക്കുള്ള വാതിൽ തുറന്നു.