കല്ലട ജലോത്സവം 29ന്
Wednesday 26 November 2025 12:18 AM IST
മൺറോത്തുരുത്ത്: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കല്ലട ജാലോത്സവം 29ന് കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്തറക്കടവ് നെട്ടായത്തിൽ നടക്കും. സർക്കാർ സംവിധാനങ്ങൾ സജ്ജമായതായി ജില്ലാ കളക്ടർ എൻ.ദേവിദാസന്റെ ചേംബറിൽ കൂടിയ യോഗം വിലയിരുത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം, വില്ലേജ് ബോട്ട് ക്ലബ് വി.ബി.സി കൈനകരിയുടെ വീയപുരം, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ, നിരണം ബോട്ട് ക്ലബിന്റെ നിരണം, കാരിച്ചാൽ ചുണ്ടൻ എഫ്.സിയുടെ കാരിച്ചാൽ, ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ, പുന്നമട ബോട്ട് ക്ലബ് പി.ബി.സിയുടെ നടുഭാഗം , തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന, ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം എന്നീ ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് കല്ലടയിൽ പൊരുതുന്നത്.