ലഹരിവിരുദ്ധ ബോധവത്കരണം
കൊല്ലം: എക്സൈസ് വകുപ്പിന്റെയും വിമുക്തിമിഷന്റെയും ആഭിമുഖ്യത്തിൽ 'ഒന്നിക്കാം ലഹരിക്കെതിരെ' ക്യാമ്പയിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ.ഡി.എം ജി.നിർമൽകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ് അദ്ധ്യക്ഷനായി. വിമുക്തി ഡീഅഡിക്ഷൻ സെന്റർ സൈക്യാട്രിക് സോഷ്യൽ വർക്കർ പി.വി.അശ്വതി ക്ലാസ് നയിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.സി. ബൈജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാർ, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അരവിന്ദ് ഘോഷ്, ഉദ്യോഗസ്ഥരായ എ.രാജു, ആർ.രജിത്ത്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.