ആരെയും സംരക്ഷിക്കില്ല: എം.വി. ഗോവിന്ദൻ
Wednesday 26 November 2025 12:26 AM IST
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സി.പി.എം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സംരക്ഷിക്കുന്നപോലെ തങ്ങൾ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാദ്ധ്യമങ്ങളുടെ വിചാരം. സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യആവശ്യം. ഇപ്പോൾ സി.ബി.ഐയെ വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും വേണ്ട. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ അവർ തൃപ്തരാണെന്നും ഗോവിന്ദൻ പറഞ്ഞു.