ഭാഷാ ന്യൂനപക്ഷം: ബാലറ്റ് പേപ്പറിൽ തമിഴ്, കന്നട ഭാഷകളിലും പേര്
Wednesday 26 November 2025 12:28 AM IST
തിരുവനന്തപുരം: ഭാഷാ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളിൽ വോട്ടിംഗ് മെഷീനിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് തമിഴ്/കന്നട ഭാഷകളിൽ കൂടി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷ വോട്ടർമാരുളള വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും, കാസർകോട്ട് ഇതുമായി ബന്ധപ്പെട്ട വാർഡുകളിൽ കന്നഡ ഭാഷയിലുമാണിത്.