ബി.ജെ.പി മത്സരിക്കുന്നത് 21,065 വാർഡുകളിൽ

Wednesday 26 November 2025 12:28 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഒരു പാർട്ടി എന്ന നിലയിൽ ഏറ്റവും കൂടുതൽ വാർഡുകളിൽ മത്സരിക്കുന്നത് ബി.ജെ.പിയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ബി.ജെ.പി.ക്ക് വിമത ഭീഷണിയില്ല. മുന്നണി എന്ന നിലയിൽ 21,065 വാർഡുകളിലാണ് എൻ.ഡി.എ മത്സരിക്കുന്നത്. ഇതിൽ ബി.ജെ.പി ചിഹ്നത്തിൽ 19, 871 വാർഡുകളിലാണ് ജനവിധി തേടുന്നത്. 89.5% സീറ്റുകളിലും ബി.ജെ.പിസ്ഥാനാർത്ഥികളുണ്ട്. ബ്ളോക്ക് പഞ്ചായത്തുകളിൽ 93% വാർഡുകളിലും നഗരസഭകളിൽ 99% വാർഡുകളിലും സ്ഥാനാർത്ഥികളുണ്ട്. സ്ഥാനാർത്ഥിയോടൊപ്പം സി.പി.എമ്മിന്റെ നേതാക്കന്മാർ വീടുകൾ തോറും കയറി 'സ്ത്രീ സുരക്ഷ പെൻഷൻ ഫോമുകൾ' എന്ന പേരിൽ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഇതിനെതിരെ ഇലക്ഷൻകമ്മിഷൻ നടപടിയെടുക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.