തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

Wednesday 26 November 2025 12:33 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ്ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരും നടത്തിപ്പ് ചുമതലയിലുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം,വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1,​80,​000 ഉദ്യോഗസ്ഥരെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെയും നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും നിയമിച്ചിട്ടുണ്ട്. 2300സെക്ടറൽ ഓഫീസർമാർ, 184 ആന്റിഡിഫേസ്‌മെന്റ്സ്‌ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് ‌‌‌ഡ്യൂട്ടിയിലുള്ളത്.

ബാ​ല​റ്റ് ​പേ​പ്പ​റി​ന് ​വ​ർ​ണ​ ​അ​ച്ച​ടി

ത​ദ്ദേ​ശ​വോ​ട്ടെ​ടു​പ്പി​ൽ​ ​ബാ​ല​റ്റ് ​പേ​പ്പ​റു​ക​ൾ​ക്ക് ​ബ​ഹു​വ​ർ​ണ​ ​അ​ച്ച​ടി.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ,​മു​ൻ​സി​പ്പാ​ലി​റ്റി​ക​ൾ,​കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വെ​ള്ള​നി​റ​ത്തി​ലും​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ​പി​ങ്ക്നി​റ​ത്തി​ലും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ​ആ​കാ​ശ​നീ​ല​നി​റ​ത്തി​ലു​മാ​ണ് ​ബാ​ല​റ്റ് ​പേ​പ്പ​ർ.​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ണ​ന്ത​ല​ ​ഗ​വ.​ ​പ്ര​സ് ​(​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ,​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ഗ്രാ​മ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ,​മു​നി​സി​പ്പാ​ലി​റ്റി,​കോ​ർ​പ്പ​റേ​ഷ​ൻ​),​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​സെ​ൻ​ട്ര​ൽ​ ​പ്ര​സ് ​(​ക​ണ്ണൂ​ർ,​കാ​സ​ർ​കോ​ട്,​വ​യ​നാ​ട് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ൾ,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ,​ഇ​ടു​ക്കി​ ​ജി​ല്ല​ക​ളി​ലെ​ ​ഗ്രാ​മ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ,​മു​നി​സി​പ്പാ​ലി​റ്റി,​ ​കോ​ർ​പ്പ​റേ​ഷ​ൻ​),​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​സ്റ്റാ​മ്പ് ​മാ​നു​ഫാ​ക്ച്ച​റി​ ​പ്ര​സ് ​(​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്),​വാ​ഴൂ​ർ​ ​ഗ​വ.​ ​പ്ര​സ് ​(​കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും​),​എ​റ​ണാ​കു​ളം​ ​ഗ​വ.​ ​പ്ര​സ് ​(​എ​റ​ണാ​കു​ളം,​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും​),​ഷൊ​ർ​ണ്ണൂ​ർ​ ​ഗ​വ.​ ​പ്ര​സ് ​(​പാ​ല​ക്കാ​ട്,​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളും​),​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​പ്ര​സ് ​(​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ എ​ല്ലാ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളും​),​വ​യ​നാ​ട് ​ഗ​വ.​ ​പ്ര​സ് ​(​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​ഗ്രാ​മ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ൾ.​മു​നി​സി​പ്പാ​ലി​റ്റി​),​ക​ണ്ണൂ​ർ​ ​ഗ​വ.​ ​പ്ര​സ് ​(​ക​ണ്ണൂ​ർ,​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​ഗ്രാ​മ​ ​ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തു​ക​ൾ,​മു​നി​സി​പ്പാ​ലി​റ്റി,​ ​കോ​ർ​പ്പ​റേ​ഷ​ൻ​)​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ബാ​ല​റ്റ് ​പേ​പ്പ​റു​ക​ൾ​ ​അ​ച്ച​ടി​ക്കു​ന്ന​ത്.