ലേബർ കോൺക്ലേവ് ഡിസംബർ 19ന്

Wednesday 26 November 2025 12:35 AM IST

തിരുവനന്തപുരം: ലേബർ കോഡുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരെ ക്ഷണിക്കും. തൊഴിൽ നിയമ വിദഗ്ദ്ധർ,കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ,സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.