മത്തായിയുടെ മരണം: റേഞ്ച് ഓഫീസർ അടക്കം കുറ്റക്കാരെന്ന് സി.ബി.ഐ

Wednesday 26 November 2025 12:38 AM IST

തിരുവനന്തപുരം: ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച സംഭവത്തിൽ ചിറ്റാർ റേ‌ഞ്ച് ഓഫീസറായിരുന്ന ആർ.രാജേഷ് കുമാർ അടക്കമുള്ളവർ കുറ്റക്കാരെന്ന് സി.ബി.ഐ. പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എട്ടുപേരെ പ്രതികളാക്കിയത്. സി.ബി.ഐ നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന ഏഴ് പേരെ കൂടാതെ മുൻ റേഞ്ച് ഓഫീസ‌ർ വേണുകുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളത്തിന് സമീപം വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ മെമ്മറി കാ‌ർഡ് മോഷ്ടിച്ചെന്നാരോപിച്ച് 2020 ജൂലായ് 28ന് കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം വൈകിട്ടോടെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മത്തായിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.