മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: ടീനയ്ക്കെതിരെ കേസ്
Wednesday 26 November 2025 12:38 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കിലൂടെ വധഭീഷണി ഉയർത്തിയ പരാതിയിൽ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരേ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. സുപ്രീംകോടതി അഭിഭാഷകനായ കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സമൂഹ മാദ്ധ്യമത്തിലൂടെ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നത് സംബന്ധിച്ചാണ് ടീന വിവാദപരമായ പരാമർശം നടത്തിയത്.