യു.ഡി.എഫിനായി പ്രവർത്തിക്കണം

Wednesday 26 November 2025 12:40 AM IST

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നവരുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്ഷേമനിധി ബോർഡിന്റെ സിറ്റിംഗുകൾ മാറ്റിവയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കുടിശിക നിവാരണ അദാലത്തിന്റെ സമയപരിധി 2026 മാർച്ച് 31 വരെ നീട്ടുന്നതിന് നിവേദനം നൽകാൻ തീരുമാനിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ശിവാനന്ദൻ അദ്ധ്യക്ഷനായി. കല്ലിടുക്കിൽ ബഷീർ, ഡി.സി.സി ജനറൽ സെക്രട്ടറി ഇഞ്ചക്കാട്ട് നന്ദകുമാർ, ജി.ആർ.നരേന്ദ്രനാഥ്, പ്രശാന്തൻ ഉണ്ണിത്താൻ, സി.ആർ.റജികുമാർ, വടക്കതിൽ നാസർ, വൈ.ജോയി, ഡി.പ്രിൻസ്, രാഘവൻപിള്ള, ഇളമാട് ഷാജി, കരിക്കോട് ഷറഫ് എന്നിവ‌ർ സംസാരിച്ചു.