സാഹിത്യ പുരസ്കാരം

Wednesday 26 November 2025 12:41 AM IST

കൊട്ടാരക്കര: ഭരണഭാഷാ സാഹിത്യ സമ്മേളനവും മലയാള ഭാഷാസാഹിത്യ പുരസ്കാര സമർപ്പണവും ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. കവി മുഖത്തല ശ്രീകുമാറിന് മലയാള ഭാഷാ സഹിത്യ പുരസ്കാരം ജില്ലാ ട്രഷറി ഓഫീസർ ആശ വി.ശശി സമർപ്പിക്കും. ചടങ്ങിൽ സ്കൂൾ പ്രവേശനോത്സവ ഗാന രചയിതാവ് ഭദ്രാ ഹരിയെകൊട്ടാരക്കര തഹസീൽദാർ ജി. മോഹനകുമാരൻ നായർ ആദരിക്കും.കൊല്ലം ജില്ലാ ട്രഷറിഓഫീസർ ബിജി ദാസ് സാഹിത്യ പ്രശ്നോത്തരി പുരസ്കാര സമർപ്പണം നടത്തും. അസി. ജില്ലാ ട്രഷറി ഓഫീസർ എ. സുനിൽ കുമാർ സ്വാഗതവും കവി അന്നൂർ അരുൺകുമാർ നന്ദിയും പറയും.