മിനി മാരത്തൺ
കൊല്ലം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി മിനി മാരത്തൺ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ തുടങ്ങി ആശ്രാമം മൈതാനത്ത് സമാപിച്ചു. ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീധന നിരോധന പ്രതിജ്ഞയും ചൊല്ലി. എസ്.എൻ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ 'പെണ്ണിന് ഒരു ആമുഖം' തെരുവുനാടകം അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.ബിജി, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഷീജ, ശിശു സംരക്ഷണ ഓഫീസർ രഞ്ജിനി, പ്രോഗ്രാം ഓഫീസർ നിഷ നായർ തുടങ്ങിയവർ പങ്കെടുത്തു.