എം.എൻ ചരമ വാർഷികാചരണം
Wednesday 26 November 2025 12:48 AM IST
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.എൻ.ഗോവിന്ദൻ നായരുടെ ചരമവാർഷികം നാളെ ആചരിക്കും. സംസ്ഥാന വ്യാപകമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന, പാർട്ടി പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ തുടങ്ങിയവ നടക്കും. പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രനും എറണാകുളത്ത് ബനോയ് വിശ്വവും അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകും.