ബോംബെറിഞ്ഞ കേസ് പ്രതികൾക്ക് അഭിവാദ്യം
Wednesday 26 November 2025 12:51 AM IST
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രാദേശിക നേതാക്കളായ വി.കെ നിഷാദിനെയും നന്ദകുമാറിനെയും കോടതിയിൽ നിന്നു പൊലീസ് വാഹനത്തിൽ കയറ്റുമ്പോഴും ജയിലിൽ എത്തിക്കുമ്പോഴും അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ. 2012ൽ അരിയിൽ ഷുക്കൂർ വധത്തിൽ സി.പി.എം നേതാവ് പി.ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് ഇരുപത് വർഷം തടവിന് ശിക്ഷിച്ചത്.