തൊഴിൽ കോഡ് ജീവനക്കാരുടെ സംരക്ഷണത്തെ ബാധിക്കും

Wednesday 26 November 2025 12:56 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽനിയമ കോഡുകൾ നടപ്പിലാക്കിയതോടെ മാദ്ധ്യമ മേഖലയിലെ വേതന-സേവന സംരക്ഷണത്തെയും ജോലിസ്ഥിരതയെയും ഗൗരവമായി ബാധിക്കുമെന്ന് ആൾ ഇന്ത്യ ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.എൻ.ഇ.എഫ്)ജനറൽ സെക്രട്ടറി വി. ബാലഗോപാലൻ പ്രസ്‌താവനയിൽ പറഞ്ഞു. വേജ് ബോർഡ് റദ്ദാക്കിയത് ഇന്ത്യൻ മാദ്ധ്യമ മേഖലയിലെ ചരിത്രപരമായ പിന്മാറ്റമാണെന്നും ഇത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.മാദ്ധ്യമ മേഖലയെ അവഗണിച്ചാണ് പുതിയ തൊഴിൽ കോഡുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. പരാതി പരിഹാരത്തിനുള്ള പ്രത്യേക ട്രിബ്യൂണലുകളും അവ വേഗത്തിലാക്കിയിരുന്ന നിയമപ്രക്രിയകളുമടങ്ങുന്ന ഒരു യുഗത്തിന്റെ അന്ത്യമാണ് ഈ മാറ്റത്തിൽ സംഭവിക്കുന്നതെന്ന്. മാധ്യമ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വിജ്ഞാനവും ജനാധിപത്യവും സംരക്ഷിക്കുന്ന സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിൽ കോഡുകൾക്കെതിരെ കേന്ദ്ര തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തിൽ എ.ഐ.എൻ.ഇ.എഫിന്റെയും മറ്റ് അംഗസംഘടനകളുടെയും സജീവ പങ്കാളിത്തം ഉണ്ടാകും.