കശുഅണ്ടി അഴിമതിക്കേസ് 28ലേക്ക് മാറ്റി

Wednesday 26 November 2025 12:57 AM IST

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളായ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി മൂന്നാംതവണയും നിഷേധിച്ചത് ചോദ്യംചെയ്യുന്ന കോടതിയലക്ഷ്യ ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയംതേടി. തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാണ് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഉപഹർജിയിലെ ആവശ്യം.