മാതാ... പിതാ... ഗുരു; വീണ്ടും നേട്ടം കൊയ്ത് ആവണി
Thursday 27 November 2025 12:23 AM IST
കൊച്ചി: ഗുരുക്കന്മാരായ അച്ഛനും അമ്മയ്ക്കും തുടർച്ചയായ രണ്ടാം വട്ടവും സന്തോഷ സമ്മാനമൊരുക്കി ആവണി. യു.പി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിലാണ് മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ ആവണി വീണ്ടും സംസ്ഥാന പോരാട്ടത്തിന് യോഗ്യത നേടിയത്. 20വർഷമായി ശാസ്ത്രീയ സംഗീത അദ്ധ്യാപന രംഗത്തുള്ള തേവയ്ക്കൽ സ്വദേശികളായ ലെനീഷ് - അനു ദമ്പതികളുടെ മകളാണ് ആവണി. 9 വർഷമായി സംഗീതം അഭ്യസിക്കുന്ന ആവണി നാട്ടക്കുറിഞ്ഞി രാഗത്തിലുള്ള മാമവസത പാടിയാണ് ഒന്നാമതെത്തിയത്. മാതാപിതാക്കളുടെ പാതയിൽ സംഗീതാദ്ധ്യാപികയാകണമെന്നാണ് ആവണിയുടെ ആഗ്രഹം.