സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; പത്തനംതിട്ടയിൽ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Wednesday 26 November 2025 5:41 PM IST

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് എട്ട് വയസുകാരി മരിച്ചു. പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം. ശ്രീനാരയണ സ്‌കൂളിലെ വിദ്യാർത്ഥിനി ആദി ലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാമ്പിനെക്കണ്ട് ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്.