കാപ്പചുമത്തി യുവാവിനെ ആറ് മാസത്തേക്ക് നാടുകടത്തി
Thursday 27 November 2025 12:46 AM IST
ആലുവ: നിരന്തര കുറ്റവാളിയായ അശമന്നൂർ മേതല കരിമ്പനക്കൽ ഇബ്രാഹിമിനെ (26) കാപ്പചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോയാണ് ഉത്തരവിട്ടത്.
ദേഹോപദ്രവം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, കവർച്ച, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇബ്രാഹിം ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഭീഷണിപ്പെടുത്തി പണം കവർന്ന കുറ്റത്തിന് കുറുപ്പംപടി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ഈ നടപടി.