ലളിതഗാനത്തിൽ ദേവനന്ദ
Thursday 27 November 2025 2:18 AM IST
കൊച്ചി: മുൻപ് സി.ബി.എസ്.ഇ കലോത്സവങ്ങളിൽ സംസ്ഥാന തലം വരെ മത്സരിച്ചതിന്റെ പോരാട്ട മികവുമായെത്തിയ പൂത്തോട്ട കെ.പി.എം എച്ച്.എസിലെ ദേവനന്ദ രാജീവ് ഇത്തവണ റവന്യൂ ജില്ലാ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാമതെത്തി. ജെയ്‌സൺ ജെ. നായർ ചിട്ടപ്പെടുത്തിയ രാമായണത്തിലെ ദുഃഖപുത്രിയാണ് ഈ ഒൻപതാം ക്ലാസുകാരി പാടിയത്. കുട്ടിക്കാലം മുതൽ നന്നായി പാടുന്ന ദേവനന്ദ ഏഴ് മാസം മുൻപാണ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങിയത്. രാജീവ് കുമാറാണ് അച്ഛൻ. സൂര്യ കൃഷ്ണ അമ്മയും.