അങ്കമാലി ബാങ്ക് ജംഗ്ഷനിൽ മൂന്നുവാഹനങ്ങൾ ഇടിച്ചു

Thursday 27 November 2025 2:44 AM IST

അങ്കമാലി: ദേശീയപാതയിൽ ബാങ്ക് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങളിടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നിൽ പോവുകയായിരുന്ന അന്തർ സംസ്ഥാന ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് മുന്നിൽ പോവുകയായിരുന്ന ടാങ്കർലോറിയിലും ഇടിച്ചു.

ബസിലെ യാത്രക്കാർക്ക് പരിക്കില്ലാത്തതിനാൽ മറ്റൊരു ബസിൽ അവർക്ക് യാത്രാസൗകര്യം ഒരുക്കി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതതടസമുണ്ടായി.

കണ്ടെയ്നർ ലോറിയുടെ മുൻഭാഗവും ബസിന്റെ പിൻഭാഗവും തകർന്നു. അങ്കമാലി പൊലീസ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.