എറണാകുളം മാത്രം... തൊട്ടുപിന്നിൽ നോർത്ത് പറവൂർ

Thursday 27 November 2025 1:17 AM IST
കലാപോരാട്ടം

കൊച്ചി: കലാപോരാട്ടം ഉച്ചസ്ഥായിയിലേക്ക് മാറിയ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും എറണാകുളം ഉപജില്ല മുന്നിൽ. 469 പോയിന്റോടെയാണ് എറണാകുളത്തിന്റെ തേരോട്ടം. 439 പോയിന്റോടെ നോർത്ത് പറവൂർ തൊട്ടുപിന്നിൽ. 420 പോയിന്റോടെ മട്ടാഞ്ചേരി മൂന്നാമതും ആലുവ(418), പെരുമ്പാവൂർ(407) എന്നീ സബ്‌ജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്.

സ്കൂൾ പോയിന്റ് നിലയിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസാണ് ഇന്നലെ ഒന്നാമത് (123 പോയിന്റ്). എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് തൊട്ടുപിന്നാലെയുണ്ട് (121). ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് (117), മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്(110), എടവനക്കാട് ഹിദായത്തുൾ ഇസ്‌ലാം എച്ച്.എസ്.എസ് (103) സ്‌കൂളുകളാണ് 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ.

യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, കോലഞ്ചേരി എന്നീ ഉപജില്ലകൾ 20 പോയിന്റുമായി മുന്നിട്ടുനിൽക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ 35 പോയിന്റോടെ പെരുമ്പാവൂർ ഉപജില്ലയാണ് മുന്നിൽ. 33 പോയിന്റോടെ കോലഞ്ചേരി, അങ്കമാലി ഉപജില്ലകൾ രണ്ടാം സ്ഥാനത്ത് തുടരുന്നു.

യു.പി വിഭാഗം സംസ്‌കൃതോത്സവത്തിൽ 53 പോയിന്റുമായി മൂവാറ്റുപുഴ, നോർത്ത് പറവൂർ, അങ്കമാലി, ആലുവ ഉപജില്ലകളാണ് മുന്നിൽ. ഹൈസ്‌കൂൾ വിഭാഗത്തിൽ 30 പോയിന്റോടെ മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, നോർത്ത് പറവൂർ, കോലഞ്ചേരി, അങ്കമാലി, ആലുവ ഉപജില്ലകൾ മുന്നിലാണ്.