4 ലക്ഷം തട്ടിയ കേസ്: എസ്.ഐയ്ക്കായി അന്വേഷണം ഊർജിതമാക്കി

Thursday 27 November 2025 2:36 AM IST

കൊച്ചി: പൊലീസുകാരനിൽനിന്ന് നാലുലക്ഷംരൂപ തട്ടിയ കേസിലെ മുഖ്യപ്രതിയായ പാലാരിവട്ടം സ്റ്റേഷൻ ഗ്രേഡ് എസ്‌.ഐ കെ.കെ. ബൈജുവിനായുള്ള (53) അന്വേഷണം ഊർജിതമാക്കി. ഇയാൾ തങ്ങാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേസിൽ അറസ്‌റ്റിലായ സ്പാ ജീവനക്കാരി വൈക്കം സ്വദേശിനി രമ്യയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. രണ്ടാംപ്രതിയും സ്പാ നടത്തിപ്പുകാരനുമായ വാത്തുരുത്തി മത്സ്യപുരി രാമേശ്വരം പുള്ളിവീട്ടിൽ പി.എസ്‌. ഷിഹാമിനെ കഴിഞ്ഞ ഞായറാഴ്‌ച അറസ്‌റ്റ് ചെയ്തിരുന്നു. സംഘം സമാനരീതിയിൽ മറ്റേതെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. കെ.കെ. ബൈജുവിനെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.