'എ.ഐ യുഗത്തിൽ സ്വകാര്യതാ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു'
മൂവാറ്റുപുഴ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് യുഗത്തിൽ സ്വകാര്യതാ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ പറഞ്ഞു. മൂവാറ്റുപുഴയിലെ ഇലാഹിയ ലോ കോളേജിൽ നടന്ന ഭരണഘടനാ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതിക വിദ്യാ ഏറെ വളർച്ച നേടിയ ഈ കാലഘട്ടത്തിൽ പൗരാവാകാശങ്ങളും പൗരന്റെ സ്വകാര്യതാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്നും വ്യാജ വാർത്തകളും ദൃശ്യങ്ങളും കാരണം തിരഞ്ഞെടുപ്പ് വരെ അട്ടിമറിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഫോണുകളും വ്യക്തിഗത വിവരങ്ങളും ദുരുപയോഗ ചെയ്യപ്പെടുകയാണ്. ഒന്നും ആർക്കും സൗജന്യമായി ലഭിക്കില്ല, സൗജന്യവുമായി നൽകാമെന്ന് പറഞ്ഞാണ് തൽപരകക്ഷികൾ നമ്മുടെ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കുന്നത്, ഇതിനെതിരെ ഓരോരുത്തരും സ്വയം സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. സുബാഷ് ജി. പ്ലാത്തോട്ടം, ഇലാഹിയ ലോ കോളേജ് ചെയർമാൻ കെ. വൈ .സാദിഖ് മുഹമ്മദ്, ഫാക്കൽറ്റി അംഗങ്ങളായ അഡ്വ. ജിജോ ആന്റണി, അഡ്വ. കൃതി, അഡ്വ. ശിൽപ യു. എസ്, കോളേജ് മാനേജർ കെ.എം ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.