കോമൺവെൽത്ത് ഗെയിംസ് 2030 ,​ അഹമ്മദാബാദിൽ

Thursday 27 November 2025 12:23 AM IST

ഗ്ലാസ്ഗോ: 2030ലെ കോമണവെൽത്ത് ഗെയിംസിന്റെ വേദിയായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. നൈജീരിയയിലെ അബുജയെ പിന്തള്ളിയാണ് അഹമ്മദാബാദ് വേദിയായത്. കോമൺവെൽത്ത് സ്‌പോർട്സ് എക്‌സിക്യൂട്ടിവ് നേരത്തേ അഹമ്മദാബാദിനെ 2030ലെ വേദിയായി നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനം 74 രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ സ്‌പോർട്സ് ജനറൽ അസംബ്ലിയിൽ അംഗീരിക്കുകയായിരുന്നു.