കേരള സർവകലാശാല പരീക്ഷ മാറ്റി

Thursday 27 November 2025 1:57 AM IST

കേരള സർവകലാശാല ഡിസംബർ 2 മുതൽ നടത്താനിരുന്ന ബാച്ച്ലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷകൾ മാ​റ്റി. ഡിസംബർ 20, ജനുവരി 3 തീയതികളിലെ പരീക്ഷകൾ കാര്യവട്ടം ക്യാമ്പസിലെ സെന്റർ ഫോർ അണ്ടർ ഗ്രാജ്വേ​റ്റ് സ്​റ്റഡീസിലെ കമ്പ്യൂട്ടർ ലാബിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്രിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌.സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.