ആധുനിക കവിതകളുടെ മുഴക്കം
Thursday 27 November 2025 12:06 AM IST
കോഴഞ്ചേരി : ഹയർ സെക്കൻഡറി വിഭാഗം മലയാളം പദ്യംചൊല്ലൽ വേദി ആധുനിക കവികൾ കൈയടക്കി. പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചു. കെ.സച്ചിദാനന്ദന്റെ ഇരുപതു വയസായ മകൾക്ക് ഒരു താരാട്ട്, മീര പാടുന്നു, സുഗതകുമാരിയുടെ ചിറകൊടിഞ്ഞ പക്ഷി, മുരുകൻ കാട്ടാക്കടയുടെ കണ്ണട, എൻ.കെ ദേശത്തിന്റെ അംഗുലപ്പുഴുവും അടയ്ക്കാക്കിളിയും അയ്യപ്പപ്പണിക്കരുടെ അഗ്നിപൂജ തുടങ്ങിയ കവിതകൾ കുട്ടികൾ ആലപിച്ചു. കലഞ്ഞൂർ ഗവ. സ്കൂളിലെ തീർത്ഥാ ബിജു ഫസ്റ്റ് എ ഗ്രേഡ് നേടി. കാവ്യകേളിയിലും തീർത്ഥ ബിജുവിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.