തിരഞ്ഞെടുപ്പ് മുതൽ സ്വർണപ്പാളി വരെ: മോണോ ആക്ടിൽ കൃഷ്ണനുണ്ണി
Thursday 27 November 2025 12:07 AM IST
പത്തനംതിട്ട : വീടിന്റെ ചോർച്ചയിൽ തുടങ്ങി വോട്ടിന്റെയും പരീക്ഷാ പേപ്പറിന്റെയും എന്തിനേറെ ശബരിമല സ്വർണ ചോർച്ച വരെ അവതരിപ്പിച്ച് മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനവും കാണികളുടെ നിലയ്ക്കാത്ത കയ്യടിയും സ്വന്തമാക്കി കൃഷ്ണൻ ഉണ്ണി. കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണൻ പന്തളം കൃഷ്ണവിലാസത്തിൽ ഡോ.ശ്രീഹരിയുടേയും ഡോ. അശ്വതിയുടേയും മകനാണ്. ശ്രീഹരി മുൻ കലാപ്രതിഭ കൂടിയാണ്. മിമിക്രിയിലും ചാക്യാർക്കൂത്തിലും മത്സരിക്കുന്നുണ്ട് കൃഷ്ണനുണ്ണി.