ഗോപു നന്തിലത്ത് ജിമാർട്ടിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ
തൃശൂർ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജിമാർട്ടിൽ നാല് ദിവസത്തെ 'ബ്ലാക്ക് ഫ്രൈഡേ' സെയിൽ നാളെ ആരംഭിക്കും. അന്താരാഷ്ട്ര വിപണിയിൽ വിലക്കുറവിന്റെ ഉത്സവമായ ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും 70 ശതമാനം വരെ വിലക്കുറവും വിവിധ ഓഫറുകളുമുണ്ടാകും.
ജി.എസ്.ടി ഇളവും എക്സ്റ്റൻഡഡ് വാറന്റി ബെനഫിറ്റ്സും പൈൻലാബ്സ് പർച്ചേസിലൂടെ ലഭിക്കുന്ന വൺ ഇ.എം.ഐ ബാക്ക് ക്യാഷ് ബാക്ക് ഓഫറുകളും വക്കാ ലക്കാ ഓഫറുമുണ്ട്.
ബജാജ് ഫിനാൻസ്, എച്ച്.ഡി.ബി ഫിനാൻസ്, ഐ.ഡി.എഫ്.സി, ടി.വി.എസ്.സി കമ്പനികളുമായി ചേർന്ന് ട്രിപ്പിൾ സീറോ സ്കീമിലും ചെറിയ ഇ.എം.ഐയിൽ കൂടുതൽ കാലാവധിയുള്ള സ്കീമുകളിലുമായി പർച്ചേസ് ചെയ്യാം. വിഗാർഡ്, പ്രീതി, ബട്ടർഫ്ളൈ, ഫിലിപ്സ്, പാനസോണിക്, പ്യുവർഫ്ളെയിംസ്, ഫേബർ, പ്രെസ്റ്റീജ്, ആറ്റംബർഗ്, ഹാഫലെ, ക്യാരിസിൽ തുടങ്ങിയ സ്മോൾ കി ച്ചൺ അപ്ലയൻസസിന് 50 ശതമാനം വരെ ഡിസ്കൗണ്ടുകളുണ്ട്.
ഡെയ്കിൻ ഗ്രീൻ എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ മോഡൽ എസികൾ വാങ്ങുമ്പോൾ പഴയ എ.സികൾക്ക് 6000 രൂപ വരെ എക്സ്ചേഞ്ച് ബെനഫിറ്റ് ലഭ്യമാണ്. കേരളത്തിലുടനീളമുള്ള എല്ലാ ഹൈടെക്ക് ഷോറൂമുകളിലും ലാഭകരമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.