വി.സിമാരുടെ യോഗം വിളിച്ച് ഗവർണർ
Wednesday 26 November 2025 11:15 PM IST
തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ ആർ.വി ആർലേക്കർ. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് 2ന് രാജ്ഭവനിലാണ് യോഗം. ഹോസ്റ്റലുകൾ വിദ്യാർത്ഥി സംഘടനകളടക്കം ദുരുപയോഗിക്കുന്നത് തടയുന്നതാണ് പ്രധാന അജണ്ട. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തെതുടർന്ന് ഹോസ്റ്റൽ ദുരുപയോഗം അന്വേഷിച്ച ജസ്റ്റിസ് ഹരിപ്രസാദ് സമിതിയുടെ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദ്ദേശിക്കും.