എം.ജി സർവകലാശാല വാർത്തകൾ

Thursday 27 November 2025 1:19 AM IST

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 1 മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ, എം.എ മൾട്ടീമീഡിയ,എം.എ ഗ്രാഫിക് ഡിസൈൻ,എം.എ സിനിമ ആൻഡ് ടെലിവിഷൻ, എം.എ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 1 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നു മുതൽ ആറു വരെ സെമസ്റ്ററുകൾ എം.സി.എ (2016 ന് മുമ്പുള്ള അഡ്മിഷനുകൾ), ലാറ്ററൽ എൻട്രി (2017 ന് മുമ്പുള്ള അഡ്മിഷനുകൾ) അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

മോഡൽ 1 ആനുവൽ സ്‌കീം ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (1992 മുതൽ 1997 വരെ അഡ്മിഷനുകൾ) പാർട്ട് 3 മെയിൻ പേപ്പർസ് ആൻഡ് മോഡൽ 1 ആനുവൽ സ്‌കീം ബി.എ, ബി.എസ്.സി, ബി.കോം (1992 മുതൽ 1997 വരെ അഡ്മിഷനുകൾ) പാർട്ട് 3 സബ്‌സിഡറി (അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി 28 മുതൽ നടക്കും.