ട്രാൻസ്ജെൻഡറുകൾക്ക് എൽ.എൽ.ബി അധിക സീറ്റുകൾ

Thursday 27 November 2025 1:21 AM IST

തിരുവനന്തപുരം: പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 2 സീറ്രുകൾ വീതം അധികമായി അനുവദിച്ചു. പ്രവേശനത്തിന് റാങ്ക് ലിസ്റ്റിലുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് 29ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെ അതത് കോളേജുകളിൽ അപേക്ഷ നൽകാം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.