പരിശീലനം
Thursday 27 November 2025 1:53 AM IST
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പുരോഗമിക്കുന്നു. നാല് ദിവസങ്ങളിലായി ജില്ലയിലെ 32 ബ്ലോക്ക് തല കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്ലാസുകളുണ്ട്. മൂന്ന് ദിവസങ്ങളിലായി, ഒരു കേന്ദ്രത്തിൽ രണ്ട് മുതൽ 14 വരെ ബാച്ചുകൾ വീതം പരിശീലനം നൽകുന്നു. പരിശീലനം നൽകുന്നതിനായി 74 മാസ്റ്റർ ട്രെയിനരുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ഇ.വി.എം, വി.വി പാറ്റ് പ്രവർത്തനം, വോട്ടർ സഹായം, രേഖകൾ തയ്യാറാക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.