ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ
Thursday 27 November 2025 1:54 AM IST
ശ്രീകൃഷ്ണപുരം: ബി.ജെ.പി എളമ്പുലാശ്ശേരി ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൃഷ്ണനുണ്ണി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.നിഷാദ്, ഗോവിന്ദൻ വൈദ്യർ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി വിജയൻ മലയിൽ, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ സലീല കുമാർ, സി.വിജിത, രവി കച്ചേരിപറമ്പിൽ, പുത്തൻകളം ഉണ്ണി, മനോജ് പുനത്തിൽ, പ്രേമ കുമാരി, അഡ്വ. നീതു ചന്ദ്രൻ, പ്രസീദ തുടങ്ങിയവർ സംസാരിച്ചു.