പ്രതിഷേധിച്ചു
Thursday 27 November 2025 1:55 AM IST
പാലക്കാട്: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ലേബർ കോഡുകൾ കത്തിച്ചു പ്രതിഷേധിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ട്രഷറർ ടി.കെ.നൗഷാദ്, സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.സ്‌കറിയ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി.സുരേഷ്, ഡിവിഷൻ സെക്രട്ടറി സുരേഷ്, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി, സെക്രട്ടറി കെ.സി.ജയപാലൻ തുടങ്ങിയവർ സംസാരിച്ചു.